1.
എത്രയോ ആയിരങ്ങളിന്നിഹേ
പാപത്താൽ അന്ധരായ് മേവുന്നു
രക്ഷയിൻ വഴിയവർക്കു ചൊല്ലുവാൻ
പോയിടേണ്ടവർ നമ്മളല്ലയോ
2.
അന്ധകാരം ഭൂമിയെ മൂടുവാൻ
കാലമേറെയില്ലെന്നു നാം ഓർക്കുക
കാലമൊട്ടും പാഴിലാക്കിടാതെ നാം
പോയിടാം യേശുവെ ഘോഷിക്കാൻ
3.
നാഥൻ താൻ വരുന്നതിൻ മുന്നമേ
മന്നിലെ വേല നമ്മൾ തീർത്തിടാം
വന്നു നമ്മെച്ചേർത്തു താൻ പ്രതിഫലം
തന്നിടുന്ന നാളിനായൊരുങ്ങിടാം
1113
പോയിടാം നമുക്കു ദൈവജനമേ
യേശുവിൻ നാമത്തിൽ പോയിടാം
ജീവൻ തന്നു വീണ്ടെടുത്ത നാഥനെ
ലോകമെങ്ങും ഘോഷിക്കാൻ
പോയിടാം