1.
ബന്ധുതയും നിൻയശസ്സും
ചിന്തിക്കുകിലെന്തനിത്യം!
ചെന്തീക്കനലിന്നു മുമ്പിൽ
വെന്തിടുന്ന പഞ്ഞിപോലെ
2.
ഈശനിതാ തൻ ദയയാൽ
നാശമയനായ നിന്നെ
നീചതയിൽ നിന്നുയർത്താ -
നാശയോടുരച്ചിടുന്നാൻ
3.
ദേവദയയാൽ ശുഭമാം
ഭാവം നിനക്കുളളതിപ്പോൾ
ദേവകൃപ തളളിടവേ - ശാപം
വരും നിശ്ചയമാം
4.
നിൻ ബലമെന്തോർത്തുകണ്ടാൽ
പുല്ലുതുല്യമാം ശരീരം
ചുംബനം ചെയ്യുന്നു നാശ -
സമ്പദം ഇനിയൊരിക്കൽ
5.
ലോകവിദ്യയഭ്യസിച്ചും
മോഹവസ്തുശേഖരിച്ചും
കാലം കഴിക്കെന്നു വന്നാൽ
നാഥൻ വരും നാളിൽ നിനക്കെന്തു
6.
ലോകവിധി കാര്യമാക്കി
ദൈവവിധി വിസ്മരിച്ചാൽ
ലോകം വിറയ്ക്കുന്ന മഹാ -
നാളിൽ നിനക്കാവലോടെ
7.
മാനുജപ്രസാദം നോക്കി
ദൈവപ്രസാദം വെടിഞ്ഞ
സ്ഥാനമാനികളെയഗ്നി -
ന്യൂനീകരിക്കും സമയം
8.
നാളിൽ നാളിൽ ഭേദമല്ലേ
ലോകത്തിന്നു കാണുന്നുളളു?
നീളവേ നിൻപുഷ്ടി നിലച്ചിടുമോ?
നീയോർത്തുകാൺക
9.
ഇഷ്ടകാലമത്രേയിതു
രക്ഷപെടാനേനമല്ലോ
കഷ്ടം വരും മുൻ പരന്റെ -
ശ്രേഷ്ഠപദം ചേർന്നുകൊൾ നീ