1.

നാശപാത്രരായവർക്കു
രക്ഷയിൻ നൽദൂതിനെ
നൽകുവാനായ് ഞങ്ങൾ വന്നു
യേശുവിന്റെ നാമത്തിൽ

2.

കേട്ടുകൊൾവിൻ കേട്ടുകൊൾവിൻ
ദിവ്യ ദൂതു സാദരം
കേട്ടു നിങ്ങൾ വിശ്വസിച്ചുകൊൾ -
വിനെന്നാൽ ജീവിക്കും

3.

ലോകമെല്ലാം ലാഭമാക്കി
ദേഹിയെ കെടുക്കുകിൽ
ശോകമല്ലാതെന്തു ലാഭമുണ്ടു
ലഭ്യമാകുവാൻ

4.

സ്വന്തരക്ഷ തേടിടാതെ
ഹന്ത! ജീവിച്ചിടുകിൽ
എന്തരിഷ്ടരായ് ഭവിക്കും
അന്ത്യവിധിനാളിങ്കൽ

5.

ഇത്രവല്യ ഇത്രവല്യ രക്ഷയെ
നിഷേധിച്ചാൽ
കർത്തൻ വിധിചൊല്ലും നാളി -
ലെങ്ങനെയൊഴിഞ്ഞുപോം?

6.

ഇക്ഷണത്തിൽ ഇക്ഷണത്തിൽ
രക്ഷകന്റെ പാദത്തിൽ
പക്ഷമോടണഞ്ഞു വന്നു
രക്ഷ പ്രാപിച്ചിടുവിൻ

1119

വന്നു കേൾപ്പിൻ സ്നേഹിതരേ!
ദൈവത്തിന്റെ വചനം
ഇന്നു ഞങ്ങൾ ഘോഷിക്കുന്ന
രക്ഷയിൻ വിളംബരം