1.

ശോകമൂലഗാത്രം പല
രോഗബീജങ്ങൾക്കു പാത്രം - ഇതിൽ
ജീവൻ നില്പൊരു സൂത്രം
നിനച്ചീടുകിലെത്രയോ ചിത്രം!

2.

നാലു വിരലിതിൻ നീളം
കഥപോലെ കഴിയുമീ മേളം - ഉടൽ
ദീനതയാണ്ടൊരുനാളം
അണുജീവികൾ പാർക്കുവാൻ മാളം

3.

നാടകത്തിൻ നടൻപോലെ
മരുവിടുമീ മാനുജർ ചാലേ - നിജ
വേഷമൊഴിഞ്ഞിടും മേലേ -
മൃതി വേഗമണയുന്ന കാലേ -

4.

ഭാര്യമക്കൾക്കന്തുനേട്ടം
ധനവീര്യമൊടുക്കുവാൻ നാട്ടം കൈയി -
ലുളള കാലത്തു കൊണ്ടാട്ടം
പണമില്ലാതെയാകുമ്പൊഴോട്ടം

5.

ബന്ധുമിത്രങ്ങളാൽ പൊന്തു
വതേനന്ത കാലത്തവർ നൊന്തു - മനം
വെന്തിഹ കണ്ണുനീർ ചിന്തു
മതിനന്തരമില്ലിതിലെന്ത്?

6.

ഇന്നു ഭരിച്ചിടും രാജ്യം നാളെ -
യേന്തിടും കൈകളിൽ ഭോജ്യം ഇര -
ന്നീടുവാൻ പാത്രമന്നാജ്യം
കണികാണ്മാനുമില്ലതി ശോച്യം

7.

മാളികമുകളിൽ കാണാ -
മരശേറിയിരിപ്പോരെയീ നാളവർ
നാളെ വെറും നിലത്താണു
കിടന്നിടുവതെത്രയും കേണു

1121

ആയുസ്സെന്തുളളു? നമുക്കി -
ങ്ങായുസ്സ്‌എന്തുളളു?