1.

വിശ്വസിക്കുന്നവൻ
പാപത്തിൻ ശാപത്താൽ
അഗ്നിക്കടലിൽ വീണു
നശിച്ചുപോകാതെന്നേക്കും
ജീവിപ്പാൻ ദൈവം സ്നേഹിച്ചു
ലോകത്തെ രക്ഷിപ്പതിന്നായ്
തൻ പുത്രനെ അയച്ചു
ശിക്ഷിച്ചു പാപത്തെ
അവന്റെ ജഡത്തിൽ

2.

മരണനിഴലിൽ കിടക്കും ഭൂമിമേൽ
ഒരു വെളിച്ചവുമൊരു
കരയും കണ്ടിടാതുളള
മാനുഷർ വീണ്ടും ആശ്വസി -
പ്പതിന്നായ് പരമദാതാവു
ജീവന്റെ വെളിച്ചം കരുണ -
യാലെയുദിപ്പിച്ചു നമുക്ക്

3.

മരണമേ നിന്നെ പേടിക്കുന്നില്ല ഞാൻ
നിന്നെ ജയിച്ച യേശു
ശരണം എനിക്കു, ഹരണം നിനക്കും
അവൻ എനിക്കും ജീവൻ
തരുവാൻ ദൈവത്തിൻ വലഭാഗത്തു
ഭരണം ചെയ്യുന്നു സർവ്വാധികാരിയായ്

1133

പുത്രനിൽ വിശ്വസിക്കുന്നെല്ലാവനും
നിത്യജീവനുണ്ട്
പുത്രനിൽ വിശ്വസിക്കുന്നെല്ലാവനും
സത്യമാം ദൈവത്തിൻ
വചനം കേൾക്കുവിൻ
മർത്യരാം നിങ്ങളെല്ലാവരും ശ്രദ്ധിപ്പിൻ!