1.

നരഭോജികളെ നരസ്നേഹികളാ
മുത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷം - ഹാ!

2.

അജ്ഞാനാന്ധതയാകെയകറ്റും
വിജ്ഞാനക്കതിർ വീശും
വേദാന്തപ്പൊരുൾ സുവിശേഷം - ഹാ!

3.

ഭീകര സമരസമാകുലമാകും
ഭൂമിയിൽ ഭീതിയെ നീക്കും
ശാന്തി സന്ദായക സുവിശേഷം - ഹാ!

4.

വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ
വിടുതലനാമയമരുളും
വിജയധ്വനിയീ സുവിശേഷം - ഹാ!

5.

കൃപയാലേതൊരു പാതകനെയും
പാവന ശോഭിതനാക്കും
പാപനിവാരണ സുവിശേഷം - ഹാ!

6.

നശിക്കും ലൗകിക ജനത്തിനു ഹീനം
നമുക്കോ ദൈവികജ്ഞാനം
കുരിശിൻ വചനം സുവിശേഷം - ഹാ!

1135

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം