1.
രക്ഷകനേശുവിന്റെ
രക്ഷണ്യ സുവിശേഷം
ഇക്ഷണം മുഴങ്ങുന്നു
പക്ഷമോടിക്ഷിതിയിൽ
2.
യേശു നിന്നെ വിളിക്കുന്നാശു
വരിക പാപീ!
കാശും വിലയില്ലാതെ
യേശു രക്ഷിക്കും നിന്നെ
3.
വിശ്വസിച്ചാശ്രയിച്ചു വിശ്രമം
കണ്ടെത്തുവാൻ
വിശ്രുതനാം വല്ലഭനാ -
ശ്രിതർക്കായി എന്നും
4.
വേദവചനമതി മോദം ധ്വനിക്കുന്നിതാ
ഖേദഹരനാമേശുപാദേ വരികയിന്നു
5.
പാപം മരണം നീങ്ങും
താപം ന്യായവിധിയും
പാപി വിശ്വസിച്ചു ഈ നിൽപ്പിൽ
ക്രൂശിങ്കൽ പോയാൽ
6.
അന്ത്യയുഗമാണിതു
ചിന്തിക്ക നരനേ! നീ
സന്തോഷയുഗം തീർന്നി -
ങ്ങന്ധയുഗം വരും മുൻ