1.

വലിയനാശം വന്നിടും
കളിപ്പാൻ സമയമില്ല
ചെലവു ചെയ്യരുതേ നീ
വിലയില്ലാത്തതിന്നായി

2.

കടലിൻ ഇരച്ചൽപോലെ
ഇടിമുഴക്കം പോലെയും
വിധിനാളിൻ ഭയങ്കരം
അടുത്തടുത്തു വരുന്നു

3.

നിന്റെ വഴികളെയും
അന്തർഭാഗങ്ങളെയും
തന്റെ തുലാസിൽ ദൈവം
സന്തതം തൂക്കിടുന്നു

4.

സത്യമാർഗ്ഗത്തിലേക്കും
നിത്യരക്ഷയിലേക്കും
മർത്യനാകുന്ന നിന്നെ
കർത്തൻ വിളിച്ചിടുന്നു

5.

നരകാഗ്നിയിൻ ജ്വാലയ്ക്കു
ഇരയായ്പോകാതിരിപ്പാൻ
പരനോടു യോജിക്കുക
കരുണ കണ്ടെത്തുവാനായ്

6.

ഉറക്കം തൂങ്ങരുതിനി
തുറക്ക വേഗം നിൻ കൺകൾ
വെറുതേ കളയരുതേ
ചുരുക്കമാം രക്ഷാകാലം

1140

പാപീ! ഉണർന്നു കൊൾക
നീ നിദ്രയിൽനിന്നു
പാപീ! ഉണർന്നു കൊൾക നീ