1.

നല്ല സുഖം ബലവും നിനക്കുണ്ടെ -
ന്നല്ലോ നിനയ്ക്കുന്നു നീ?
തെല്ലുനേരത്തിനുളളിലവയൊന്നു
മില്ലാതെയായ് ഭവിക്കാം

2.

മല്ലന്മാരായുലകിൽ ജീവിച്ചവരെ
ല്ലാമിപ്പോളെവിടെ?
നല്ലപോൽ ചിന്തിക്ക നീ അവർ
ശവക്കല്ലറയിലല്ലയോ?

3.

എല്ലാ ജനങ്ങളെയും വയലിലെ
പുല്ലിനു തുല്യമായി
ചൊല്ലുന്നു സത്യവേദം
ലവലേശമില്ല വ്യത്യാസമതിൽ

4.

കല്ലുപോലെ കടുത്ത നിൻ ഹൃദയം
തല്ലിയുടപ്പതിന്നായ്
ചെല്ലുക യേശുപാദേ അവൻ
നിന്നെ തളളുകില്ല ദൃഢം -

5.

വല്ലഭനേശുവിനെ സ്നേഹിക്കുക
ഇല്ലയോ സ്നേഹിതാ നീ?
നല്ലിടയൻ നിനക്കായ് ജീവൻ
വെടിഞ്ഞില്ലയോ ക്രൂശതിന്മേൽ!

1142

ഉല്ലാസമായ് നടക്കും സഹോദരാ!
നല്ലപോൽ ചിന്തചെയ്ക
പുല്ലിൻ പൂ പോലെ നിന്റെ
പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ