1.

ഉന്നതത്തിൽ നിന്നെ
ചേർത്തിടുവാൻ യേശു
ഉലകിതിൽ ബലിയായിത്തീർന്നു
കന്നത്തിലടികൾ മുഷ്ടിയാലിടികൾ
കഷ്ടങ്ങളും നിന്ദകളും സഹിച്ചു

2.

പാപിയായ് പാരിൽ നീ
മരിച്ചാൽ - അങ്ങു
പാതാളത്തിൽ ചേർന്നിടും സുനിശ്ചയം
പാപങ്ങൾ ക്ഷമിച്ചിടും
സ്വർഗ്ഗലോകം ചേർത്തിടും പാപി
വന്നിടുക യേശു സന്നിധൗ

3.

അൽപ്പകാലം മാത്രമുളള
ജീവിതം - ഭൂവിൽ
ക്രിസ്തുവിന്നായ് നീ സമർപ്പിച്ചിടുകിൽ
ദുഷ്ടനെ ജയിച്ചിടാം
പുഷ്ടമോദം വാണിടാം
ശ്രേഷ്ഠനാം ശ്രീയേശുവെ നമിച്ചിടാം

1144

വന്നിടുക സ്നേഹമായ്
വിളിച്ചിടുന്നു യേശു
മന്നിടത്തിൽ മാനവർ സമസ്തരും