1.

പച്ചവെളളത്തെ മുന്തിരിച്ചാറായ്
മാറ്റി കാനാവിൽ
അഞ്ചപ്പം കൊണ്ടയ്യായിരത്തെ
അതിശയകരമായ് പോഷിപ്പിച്ചു

2.

നിശയുടെ നാലാം യാമത്തിൽ
കടലിൻമിതേ നടന്നവനും
കാറ്റും കടലുമവന്റെ വാക്കിലമർന്നു
ശാന്തത വന്നു

3.

യായിറോസിൻ ഭവനത്തിൽ
വിലാപഗീതം കേട്ടപ്പോൾ
മരിച്ച ബാലികയോടവൻ ചൊല്ലി
"തലീഥാ കൂമി.. തലീഥാ കൂമി.."

1149

ഇവനാര്? ഇവനാര്?
മുഴങ്ങിക്കേട്ടു മാനവശബ്ദം
ഗലീലനാട്ടിലുടനീളം