1.

കാരിരുമ്പിൻ ആണി മൂന്നിൽ
കാൽകരങ്ങൾ ചേർന്നു തൂങ്ങും
കാരുണ്യ കടാക്ഷമേവം
കാണുക തോഴാ! കുരിശിൽ

2.

ലോക പാപമാകവേ തൻ
ഏകജാതൻ തന്റെ തോളിൽ
ആവഹിച്ചൊഴിപ്പതിന്നായ്
നാകനാഥൻ മോദമാർന്നു

3.

ആശയറ്റോരേഴകൾ
പ്രത്യാശയാൽ നിറഞ്ഞുമേവാൻ
ആശ്രയ വിഹീനനായി -
ട്ടേശു നാഥൻ തൂങ്ങിടുന്നു

1151

കാണുക തോഴാ!
കുരിശിൽ കാണുക തോഴാ!
കാൽവറിയമ്മാമലയിൽ കാണുക തോഴാ!