1.

ഇത്രയും മഹാനൊരുത്തനിദ്ധരയിലുണ്ടോ?
മർത്യരക്ഷ ചെയ്യുവാൻ
മർത്യരക്ഷ ചെയ്യുവാൻ മഹിതലമിതിൽ
മനുജനായ് വന്ന ദേവനിവൻ

2.

മൃത്യുവെ ജയിച്ചുയിർത്ത മറ്റൊരുത്തനുണ്ടോ?
നിത്യജീവനേകുവാൻ
നിത്യജീവനേകുവാനിദ്ധരയിതിലി -
തരനില്ലെത്രയും സദൃഢം

3.

വാനദൂതസേനയും വണങ്ങുമീ
മഹാന്ന് മാനവും മഹത്വവും
മാനവും മഹത്വവും ധനവും ബലവും സ്തുതിയും
നാം ദിനവും നൽകിടേണം

1152

എത്രയോ വലിയവൻ ബഹുധനികനും
ജഗദധിപനും ക്രിസ്തുനാഥനഹോ!