1.

നിസ്തുല്യനാമം ക്രിസ്തേശു നാമം
നിത്യം പുകഴ്ത്തണം തൻ
നിർദ്ദേശമൊത്തു നാം
നിൽക്കണം മടുത്തിടാതെ
പോർ നടത്തണം - ജയം
നിശ്ചയം,നിരക്കണം
നിരാമയം സഖാക്കളേ!

2.

പാപത്തിൻ കൂലി തൻ
ദേഹത്തിലേറ്റവൻ
താപം സഹിച്ച തൻ
സ്നേഹം നിനയ്ക്കുവിൻ
മറ്റൊരുത്തനീ വിധത്തിലുറ്റു
രക്ഷ ചെയ്തവൻ
ഇദ്ധരിത്രി തന്നിലെങ്ങു -
മില്ലയെന്നറിഞ്ഞു നാം

3.

തെല്ലും പരാജയം ഉണ്ടാകയില്ല
നാമെല്ലാമേശുവെ
പിഞ്ചെല്ലാമുല്ലാസമായ്
അല്ലലൽപ്പകാലമുണ്ടെന്നാകിലും
വരും ജയം ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
ഹല്ലേലുയ്യാ! ജയം

1156

ഒന്നിലും ഭയന്നിടാതെ
പോകാം സഖാക്കളെ
ഉന്നതന്റെ വന്ദ്യനാമമൊ -
ന്നായുർത്തിടാൻ