1.

ലോകയിമ്പങ്ങളിൽ
ഭൂനിക്ഷേപങ്ങളിൽ
നീ രസിച്ചു വസിച്ചാൽ
ഇന്നു നീ രസിച്ചു വസിച്ചാൽ
ശോകസമ്പൂർണ്ണമാം നിത്യനരകം
നിന്നോഹരിയോർത്തുകൊൾക

2.

നല്ലിടയനാകും യാഹ്വയെ
പിൻചെന്നാൽ
അല്ലലില്ലാടുകൾക്ക് തെല്ലും
അല്ലലില്ലാടുകൾക്ക്
നല്ല സഖിയവൻ വല്ലഭമാർന്നതാം
തോളിൽ വഹിച്ചുകൊളളും -

3.

നിന്നുടെ പാപത്തിൻ ശിക്ഷ
തൻ പുത്രന്മേൽ
സ്വർഗ്ഗതാതൻ ചുമത്തി­-തന്നെ
കാൽവറി ക്രൂശിൽ
കൈവിട്ടഹോ നിന്റെ
മരണശിക്ഷയൊഴിപ്പാൻ

4.

നിന്നുടെയാത്മാവു പാതാളവേദനാ -
മൃത്യുവെടിഞ്ഞിനിമേൽ ഘോര
മൃത്യുവെടിഞ്ഞിനിമേൽ
സ്വർഗ്ഗസൗഭാഗ്യമാം
നിത്യജീവന്നവകാശി
യാക്കിടുവാനായ് -

1160

ആണിപ്പാടുളളതാം പാണികൾ
നീട്ടിയിന്നേശു കർത്താവു നിന്നെ
മാർവ്വിലണച്ചിടാൻ മാടി വിളിക്കുന്നു
ആ വിളി കേൾക്കുമോ നീ?