1.

യൗവനകാലം മോഹനമല്ലോ
ആരോഗ്യം ദൈവത്തിൻ ദാനമല്ലോ
ഈ നല്ലകാലം നീ വ്യർത്ഥമാക്കല്ലേ
ദൈവത്തിൻ പൈതലായ് ജീവിച്ചിടുക

2.

യൗവനത്തിൽ നീ നിന്നിഷ്ടംപോലെ
നിന്നുടെ നാളുകൾ തീർക്കുകയോ?
ദൈവത്തിൻ മുമ്പിൽ
ഒരുനാൾ നിൽക്കേണം
ദൈവത്തിൻ പൈതലായ് ജീവിച്ചിടുക

3.

ഇന്നു നീ കാണും സർവ്വവും മായ
വെന്തുപോം ചൂളപോലീയുലകം
ലോകസൗഭാഗ്യത്തിന്നന്ത്യം സന്താപം
ദൈവത്തിൻ പൈതങ്ങൾ - ക്കന്നുമാനന്ദം

1169

യൗവനം മോഹനം സുന്ദരം
മാധുര്യം യുവതീയുവാക്കളേ
യൗവനം വേഗം തീരും
ആരോഗ്യം കുറഞ്ഞിടും
യൗവനത്തിൽ നിൻ സൃഷ്ടി
കർത്താവിൻ പാദം ചേർന്നിടുക