1171

1.

കാണുക നീയി കാരുണ്യവാനെ
കുരിശതിൽ കാൽവറിയിൽ
കേണു കണ്ണീർ തൂകുന്നു നോക്കു
കാൽവറി മേടുകളിൽ

2.

പാപത്താൽ ഘോരമൃത്യു കവർന്ന
ലോകത്തെ വീണ്ടിടുവാൻ
ആണി മൂന്നിൽ പ്രാണനാഥൻ
തൂങ്ങുന്നു നിൻപേർക്കായ്

3.

എന്തിനു നീയീ പാപത്തിൻ ഭാര
വൻചുമടേന്തിടുന്നു?
ചിന്തി രക്തം സർവ്വ പാപബന്ധനം
പോക്കിടുവാൻ
എന്തൊരു സ്നേഹം എന്തൊരു
സ്നേഹം പാപികളാം നരരിൽ
നൊന്തു നൊന്തു ചങ്കുടഞ്ഞു
പ്രാണൻ വെടിയുകയായ്!