1.

ഉലകത്തിൻ പാപത്തെ നീക്കുവാൻ
ഉടലെടുത്തൂഴിയിൽ വന്നവൻ
ഉയിർ തന്നവൻ മൂന്നാം ദിനം
ഉയിർത്തെഴുന്നു വാനിൽ ചെന്നവൻ

2.

എന്നുമുളളവൻ സർവ്വവല്ലഭൻ
മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻ
ഉന്നതാധിപൻ ഹീന പാപിയാ -
മെന്നെത്തേടിവന്നതത്ഭുതം

3.

വഴി സത്യം ജീവനുമായവൻ
വഴി പിശകാതെ നടത്തിടും
പൊഴിയും സദാ കൃപ മാരിപോൽ തേൻ -
മൊഴികൾ തൂകി താങ്ങിടും

4.

പാപഭാരം പേറി വലഞ്ഞിനി
ശാപത്തീയിൽ വീണെരിയാതെ നാം
കൃപയേറിടും ക്രിസ്തുവേശുവിൻ
കുരിശിൽ വിശ്രാമം നേടിടാം

1172

പാപിക്കു മറവിടമേശു രക്ഷകൻ
പാരിതിൽ വന്നു ജീവൻ തന്നവൻ
പരമോന്നതൻ കുരിശോളവും
തന്നെത്താഴ്ത്തിയെന്നെയോർത്തവൻ