1.
പാരിൽ വന്നു പ്രാണൻ തന്നു
പാപികൾക്കായി മരിച്ചു പരൻ - ക്രൂശിൽ
പാതകനെപ്പോൽ മരിച്ചു പരൻ
2.
മൃതിയെവെന്നു ഉയിർത്തെഴുന്നു
മഹത്വത്തിലേശു ജീവിക്കുന്നു - ഇന്നു
രക്ഷകനായേശു ജീവിക്കുന്നു
3.
സത്യവഴിയും മോക്ഷവാതിലും
നിത്യജീവനും യേശുമാത്രം അവൻ
എല്ലാവർക്കും രക്ഷാദായകനാം
4.
ആത്മരക്ഷയെ തളളിക്കളഞ്ഞാൽ
അഗ്നി നരകത്തിൽ ചെന്നിടുമേ
തീയിൽ അല്ലും പകലും എരിഞ്ഞിടുമേ
5.
അന്ത്യവിധിയിൽ നൊന്തിടാതെ
സ്വന്തമായേശുവെ സ്വീകരിപ്പിൻ
എന്നാൽ അന്ത്യം ശുഭമായ് തീർന്നിടുമേ