1.

ആശ്വാസം നിങ്ങൾക്കി -
ങ്ങേകിടുവാനായ്
രക്ഷകനേശു വിളിച്ചിടുന്നു
ആശയോടേശുവിൻ ചാരേ വരൂ
ആശ്വാസം നൽകുമവൻ

2.

നിങ്ങൾ തൻക്ലേശങ്ങളേതാകിലും
പാപമോ രോഗമോ മറ്റെന്താകിലും
വിശ്വാസത്തോടെ കടന്നുവരൂ
ക്ലേശങ്ങൾ നീക്കുമവൻ

3.

നന്മചെയ്‌വാൻ നിങ്ങൾ -
ക്കാശയെങ്കിലും
തിന്മയതല്ലോ ചെയ്തിടുന്നു
പാപമതിന്നുടെ കാരണമെ
പാപത്തെ നീക്കുമവൻ

4.

വ്യർത്ഥവിചാരത്തിൽ
വീണുലയാതെ
കർത്തനാമേശുവിലാശ്രയിപ്പിൻ
നിത്യനിരാമയ സ്വർഗ്ഗസുഖം
നിശ്ചയം നൽകുമവൻ

5.

ഇതു സുപ്രസാദദിനം പ്രിയരെ
ഇതുതന്നെ കരുണാസമയം
കാൽവറിയിൽ പൂർത്തിയാക്കിയതാം
രക്ഷക്കായ്‌ വന്നിടുക

1178

അദ്ധ്വാനിക്കും സ്നേഹിതരെ!
ഭാരം ചുമപ്പവരെ!