1186

1.

നീ കൂടെ പാർക്കുക
എൻ യേശു രാജനേ!
നിൻ ദിവ്യപ്രതിമ -
എന്നിൽ തികയ്ക്കുകേ

2.

നീ കൂടെ പാർക്കുക
സാത്താൻ പരീക്ഷിക്കിൽ
ഒരാപത്തും ഇല്ലാ
നിൻ സന്നിധാനത്തിൽ

3.

നീ കൂടെ പാർക്കുക
ഈ ലോകമദ്ധ്യത്തിൽ
നീ പ്രാപ്തൻ രക്ഷകാ -
കാപ്പാൻ നിൻ സത്യത്തിൽ

4.

നീ കൂടെ പാർക്കുക
എന്നാൽ കഷട്ത്തിലും
ഞാൻ ക്ഷീണത വിനാ -
നിൻ സ്നേഹം പുകഴ്ത്തും

5.

നീ കൂടെ പാർക്കുക
വിശ്വാസസാക്ഷിക്കായ്
എപ്പോഴും ധൈര്യം താ -
താ ജ്ഞാനത്തിന്റെ വായ്

6.

നീ കൂടെ പാർക്കുക
എന്നിൽ ഒരറിവും
ഇല്ല നിന്നിലല്ലാ -
തില്ലൊരു കഴിവും

7.

നീ കൂടെ പാർക്കുക
വിട്ടാലും ഏവരും
നീ എന്നെ കൈവിടാ -
തെന്നേക്കും സ്നേഹിക്കും

8.

നീ കൂടെ പാർക്കുക
വന്നാലും മരണം
എൻജീവനായക!
നീ അന്നും ശരണം
നീ കൂടെ പാർത്തിടേണം
നിത്യം കാത്തിടേണം
എപ്പോഴും നിറയ്ക്കേണം
നിൻ ആത്മാവാൽ