1.

ജീവിതപാതയിൽ
വീണുപോകാതെന്നും
ഈ ലോകേ കാക്കേണമേ കൃപാനിധേ
താവക ദാസനെയും

2.

ശോധനവേളയിൽ
ആകുലനാകാതെ
നാഥാ! കരുതേണമേ അനുദിനം
താവകദാസനെയും

3.

ക്ഷീണിച്ചിടാതെയെൻ
ഓട്ടം തികയ്ക്കുവാൻ
ത്രാണിയേകിടണമേ ദയാപരാ!
ദാസനാമീയെനിക്കു

4.

നൽകുന്ന ഭാരങ്ങൾ
താങ്ങിടുവാനായി
നല്ല കരുത്തു നൽകി താങ്ങേണമേ
താവകദാസനെയും

5.

എൻ മനോഭാരങ്ങൾ
നീക്കിടുവാൻ ബലം
എൻമനസ്സിന്നു നൽകി - പാലിക്കണേ
താവകദാസനെയും

6.

ദുഃഖസമുദ്രത്തിൽ
ആഴ്ത്തിക്കളഞ്ഞിടും
വൻകാറ്റിൽ നിന്നുമെന്നും കാക്കേണമേ
താവകദാസനെയും

1187

കർത്താവേയേകണമേ നിന്റെ കൃപ
നിത്യമീ ദാസനു നീ