1.

താവക സന്നിധേ ഞങ്ങൾ വരുന്നു
കാരുണ്യസാഗരമേ
ആത്മീയ നൽവരം - ഞങ്ങളിൽ നാഥാ
അളവെന്യേ ചൊരിയേണമേ -

2.

നിദ്രയിലാണ്ടൊരു ഞങ്ങൾ തന്നുളളം
നീയുണർത്തിടണമേ
നല്ലഫലങ്ങളീ - ഞങ്ങളിൽ കായ്പാൻ
അനുഗ്രഹം അരുളണമേ -

3.

ആദിയോടന്തം നീ കൂട്ടിരിക്കേണം
ആനന്ദദായകനേ
ആശിർവദിക്കണം ഞങ്ങളെ ആകെ
ആത്മാവിൽ നിറയ്ക്കണമേ -

1190

ആശ്രിതവത്സല കർത്താവേ
അനുഗ്രഹം ചൊരിയണമേ