1.
ഇമ്പമുളള ജീവിതവും
ഏറെ ധനമാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയൻ
2.
അന്ധകാരം ഭീതികളോ
അപ്പനേ! പ്രകാശങ്ങളോ
എന്തു നീ കൽപ്പിച്ചിടുന്നോ
എല്ലാം എനിക്കാശീർവ്വാദം
3.
ഏതു ഗുണമെന്നറിവാൻ
ഇല്ല ജ്ഞാനമെന്നിൽ നാഥാ!
നിൻ തിരുനാമം നിമിത്തം
നീതി മാർഗ്ഗത്തിൽ തിരിച്ചു
4.
അഗ്നിമേഘത്തൂണുകളാൽ
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ! കടാക്ഷിക്കുകേ
1191
നിന്റെ ഹിതംപോലെയെന്നെ
നിത്യം നടത്തിടേണമേ!
എന്റെ ഹിതം പോലെയല്ലേ
എൻ പിതാവേ എൻ യഹോവേ!