1.
നീതികേടു നിറഞ്ഞിടുകയാൽ
ഭീതിയോടു കരഞ്ഞീയുലകിൽ
വസിക്കുന്ന ജനങ്ങൾ
രസിക്കുന്ന ദിനങ്ങൾ
കൊതിച്ചിടുന്നതിന്നിനി താമസമോ?
2.
താണു താണു നീ കുരിശിൽ വരെയും
കേണു കേണു നീ പ്രാണൻ വെടിഞ്ഞു
തവചുവടുകളെയനുഗമിപ്പവർക്കീ
യവനിയിലവശതയവകാശമാം
3.
നീ മഹോന്നതനാമം ധരിച്ചു
ഭൂമി വാണിടും കാലമടുത്തു
ഇന്നിവിടേറ്റം ഖിന്നതയേറ്റോർ -
ക്കുന്നതപദവികളന്നു തരും
1194
എളിയവർ നിലവിളിച്ചാലതിനെ
അലിവോടു ശ്രവിച്ചിടും പാലകനേ