1.
പുത്രന്റെ നാമത്തിൽ
ചോദിക്കും കാര്യങ്ങൾ
ക്കുത്തരം തന്നരുളാമെന്നുളെളാരു
വാഗ്ദത്തംപോൽ ദയവായ്
2.
താതനും മാതാവും നീയെനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെൻ
ആതങ്കം നീക്കിടുവാൻ
3.
നിത്യതയിൽ നിന്നുളളത്യന്ത
സ്നേഹത്താൽ
ശത്രുതയെയകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാൽ
4.
ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ
ഉത്തരം നൽകിയതോർത്തത്യാദരം
തൃപ്പാദം തേടിടുന്നേൻ
5.
കളളന്റെ യാചന
കേട്ടുളളലിഞ്ഞ നിൻ
തുല്യമില്ലാ ദയയോർത്തിതാ
വന്നേൻ നല്ലവനേ സഭയം
6.
യേശുവിൻ മൂലമെൻ
യാചന നൽകുമെ
ന്നാശയിൽ കെഞ്ചിടുന്നേൻ
അല്ലാതെന്നിൽ ലേശവും നന്മയില്ലേ