1.
നീയകൃത്യം ഓർമ്മവച്ചാൽ
ആരു നിൽക്കും? ദേവ! ദേവ!
നിന്നെ ഭയന്നിടും പടി -
മോചനം നിൻപക്കലുണ്ട്
2.
കാത്തിരിക്കുന്നീശ! നിന്നെ
കാത്തിരിക്കുന്നെന്റെ ഉളളം
നിൻവചനം തന്നിലത്രേ
എന്നുടെ പ്രത്യാശയെന്നും
3.
പ്രത്യുഷസ്സെ കാത്തിരിക്കും
മർത്യരെക്കാളത്യധികം
കാത്തിരിക്കുന്നിന്നടിയൻ
നിത്യനാമെൻ യാഹിനെ ഞാൻ
4.
യാഹിലെന്നും ആശ വയ്പിൻ
വൻ കൃപയുണ്ടായവനിൽ
യിസ്രായേലേ! നിന്നകൃത്യം
പോക്കിയവൻ വീണ്ടെടുക്കും -
5.
താതസുതാത്മാക്കളാകും
ആദി ദൈവമായവന്നു
ആദി മുതലിന്നുമെന്നും ഹാ!
മഹിമ കൈവരട്ടെ -