1.

എന്റെ നാമത്തിങ്കൽ
യാചിച്ചീടിൽ നിങ്ങൾക്കുത്തരം
അരുളും ഞാൻ
അറിഞ്ഞിടാത്തതാം
അത്ഭുതകാര്യങ്ങൾ
വെളിപ്പെടുത്തിടും ഞാൻ

2.

ഇതുവരെ നിങ്ങൾ കർത്തൻ
തൻ നാമത്തിൽ
ഒന്നുമേ യാചിച്ചില്ല നിറഞ്ഞുകവിയും
സന്തോഷം യാചിക്കിൽ
അനുഭവിച്ചുകൊൾവിൻ

3.

കർത്താവിനുവേണ്ടി
കാത്തിരിക്കുന്നവർ
പുതുശക്തി പ്രാപിക്കും
കഴുകന്മാരെപ്പോൽ
ചിറകടിച്ചവർ പറന്നുപോയിടും

4.

ചോദിക്കുന്നതിലും
നിനയ്ക്കുന്നതിലും
എത്രയോ അധികമായ്
ഉളളത്തിൽ പ്രിയമായ്
ചെയ്യും രക്ഷകന്‌ സ്തോത്രം നിത്യമായ്

5.

കൈവിടുകില്ല ഞാൻ
മാറിപ്പോകില്ല ഞാൻ
നിന്നെ വിട്ടൊരുനാളും
നിങ്ങളതിനാലെ ധൈര്യത്തോടുകൂടെ
കർത്തനിലാശ്രയിപ്പിൻ

1204

നീതിമാന്റെ പ്രാർത്ഥനകൾ
ദൈവം കേൾക്കുന്നു
പനപോലെ അവൻ തഴച്ചു
വളർന്നു വന്നിടും