2.

തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ - തളളി
സങ്കേതം ഞാൻ കൊടുത്തന്യർക്കെ
ന്നോർത്തിതാ സങ്കടപ്പെട്ടിടുന്നു

3.

കർത്തനെ! എത്രയനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കി ഈവിധം - ഇന്നും
കഷ്ടത തന്നിൽ വലയുന്നു ഞാനിതാ
തട്ടിയുണർത്തണമേ

4.

ശൂന്യവും പാഴുമായ് തളളിയതാമീനിൻ
മന്ദിരം തന്നിലിന്നു - ദേവാ!
വന്നു പാർത്തു ശുദ്ധി ചെയ്തു
നിൻവീട്ടിന്റെ നിന്ദയകറ്റണമേ

5.

ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കർത്തനേ!-വന്നു
ജീവനും ശക്തിയും സ്നേഹവും
തന്നെന്നെ ജീവിപ്പിച്ചീടണമേ

6.

ശക്തിയിൻ സിംഹാസനേ
ജയവീരനായ്
വാഴുന്നോരേശുരാജൻ - എന്നിൽ
ശക്തിയോടെ വന്നു വാണിടും
നേരത്തിൽ
ശക്തനായ് ജീവിക്കും ഞാൻ

7.

എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാൻ
ഇന്നുമുതൽ ദൈവമേ - മേലാൽ
എന്നിൽ അശുദ്ധനും ചേലാവിഹീനനും
ചേർന്നു വരികയില്ല

8.

ഈ വിധത്തിൽ
പരിപാലിക്കപ്പെട്ടിടാൻ
ദൈവാത്മാവേ വന്നെന്നിൽ - എന്നും
ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവൻ പ്രശോഭിപ്പിക്ക

1205

1.

എന്നുളളിലെന്നും വസിച്ചിടുവാൻ
സ്വർഗ്ഗമണ്ഡപം വിട്ടിറങ്ങി - വന്ന
ഉന്നതനാം തങ്കപ്രാവേ! നീ വന്നെന്നിൽ
എന്നുമധിവസിക്ക