1.

മധുപോലെയല്ലേതിലും
രസമേറുമീ ഭോജനം
സുധതന്നെയാം പൊന്നിലും
വിലകൂടുമാസാധനം

2.

തിരുവാക്യമാരുളളിലോർത്തതു
നല്ലപോൽ കാത്തിടു
ന്നവനെപ്പോഴും ദിവ്യമാ -
മൊളിപൂണ്ട ഹോ! നിന്നിടും

3.

ബഹുദൂരമാം യാത്രയിൽ
പിശകാതെ യീ ദാസരേ
വഴികാട്ടുവാൻ നിൻ വച
സ്സുതകും പടിക്കേകണം

4.

രിപുസഞ്ചയം പോരിനാ -
യിളകുന്നിതാ ശാന്തിയും
ഭയവും കലർന്നുളളതാം
പ്രതിവാദമോതുവതിന്നു നീ

1207

കരുണാകരാ! ദൈവമേ!
വരമേകണേയീക്ഷണം!
ദൈവമേ! വരമേകണേയീക്ഷണം
തിരുവേദവാക്കേവരും
ശരിയായ് ഗ്രഹിച്ചിടുവാൻ