1209
1.
ജീവന്റെ ഉറവിടമേ എന്റെ
ആശ്രയസങ്കേതമേ!
ജീവന്റെ പുതുക്കത്തിൽ ഞാൻ
ദിനം നടക്കുവാൻ കൃപതരിക
2.
ശാശ്വതപർവ്വതവും എന്റെ
ആശ്വാസസങ്കേതവും
കണ്ണുകളുയർത്തിക്കൊണ്ട് പ്രിയാ
നിന്നെ ഞാൻ നോക്കിടുന്നു
3.
കഷ്ടതഭാരങ്ങളും എന്റെ
ജീവിതത്തെ അലച്ചാൽ
പതറാതെ മുന്നേറുവാൻ
ഈ മരുവിൽ നിൻകൃപ തരിക
4.
ജീവിതപാതകളിൽ എന്റെ
കാലുകൾ വഴുതിടാതെ
അന്ത്യം വരെ ഗമിപ്പാൻ
നിന്റെ അമിതബലം തരിക
കൃപതരിക കൃപതരിക
ദിനംതോറും തന്നിടുക
ഈ ഘോരഭൂവിൽ യാത്ര
ചെയ്‌വാൻ ദൈവകൃപതരിക