2.
രോഗം വരും വേളകളിൽ
സ്നേഹനാഥൻ തൃക്കരത്താൽ
താങ്ങിത്തലോടുന്നു മമ
ഖേദം ശമിച്ചിടുന്നു
3.
ജീവനാഥനേശുവെന്നെ
കാത്തുപരിപാലിക്കുന്നു
സ്നേഹപൂർവ്വം തൻകരത്താൽ
താങ്ങി നടത്തിടുന്നു
4.
ജീവകാലം നിൻകൃപക -
ളോർത്തു വസിച്ചിടുന്നു ഞാൻ
ലോകത്തിൽ ഞാനേകനല്ല
യേശുവെന്നാത്മമിത്രം
5.
സ്തോത്രഗീതം പാടി മുദാ
വാഴ്ത്തി സ്തുതിച്ചിടുന്നു ഞാൻ
സ്തോത്രസ്തുതികൾക്കു യോഗ്യൻ
നീതാനെന്നാശ്രയമാം
6.
വിശ്രമദേശത്തിലീ ഞാ -
നെത്തിച്ചേരും നാൾ വരെയും
ഭദ്രമായി തൃക്കരത്താൽ
നിത്യം നടത്തേണമേ