2.

ഇരുട്ടൊഴിഞ്ഞവനിയിൽ
തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശീഹയീ
വിധം നമ്മിലുദിക്കണം

3.

തിരുമുഖമതിൻ പ്രഭ
തെളിവോടു വിലസുമ്പോൾ
ഇരുളിന്റെ പ്രവൃത്തികൾ
മറവിടം തിരക്കിടും

4.

തിരുമൊഴി ദിവസവും
പുതിയതായ് പഠിക്കുകിൽ
ശരിവരെ വഴി തെറ്റാതിരു -
ന്നിടാമസംശയം

5.

ദിനമതിൻ തുടസ്സത്തിൽ
മനുവേലിൻ മുഖാംബുജം
ദരിശിച്ച നരനൊരു
ദുരിതവും വരികില്ല

6.

മനമതി തെളിവിനോ -
ടിരുന്നിടും സമാധാനം
ദിവസത്തിന്നൊടുവോളം
ഭരിച്ചിടും മനസ്സിനെ

7.

സമസ്തമാം പരീക്ഷയും
ജയിച്ചിടാം കൃപാമുലം
ഒരിക്കലുമിളകാത്ത പുരമതിൽ
കടന്നിടാം

8.

ഗതിയില്ലാ ജനങ്ങളിൽ
കനിയുന്ന മഹേശനേ!
കരം പിടിച്ചന്നെ തിരു -
വഴികളിൽ നടത്തുക

1216

1.

വെളിച്ചത്തിൻ കതിരുകൾ
വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ
സ്തുതിക്കണമവൻ ജനം