2.
ദോഷമെഴാതെയെന്നെ
പൂർണ്ണമായ് കാത്തു നീ
രാത്രി മുഴുവനും വൻ
കാരുണ്യത്താൽ - ഘോര
3.
എല്ലാ വഴിയിലും നിൻ
ആത്മസാന്നിദ്ധ്യവും
ദിവ്യപ്രകാശവും നീ
നൽകിടേണം - ഇന്നു
4.
സംഖ്യയില്ലാ ജനങ്ങൾ
കണ്ണീർ പൊഴിക്കുന്നു
ഞങ്ങൾ പാടുന്നു ദിവ്യ
പാലനത്താൽ - ഇന്നും
5.
മുമ്പേ നിൻ രാജ്യവും
നിൻ നീതിയും തേടുവാൻ
എന്നാത്മനാഥനേ! നീ
പാലിക്കേണം - എന്നും
6.
മൃത്യുവിൻ നാൾവരെയും നിൻ
മഹത്വത്തിന്നായ്
ഭക്തിയിൽ പൂർണ്ണനായി
കാത്തിടേണം - എന്നെ
7.
ദുഷ്ടഭൂവനമിതിൻ
കഷ്ടതയൊക്കെയും
തീർത്തുതരും നിൻ രാജ്യം
കാംക്ഷിക്കുന്നേൻ - വേഗം