2.

മനമേ നിന്നെ പരമോന്നതൻ
പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ
കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ?

3.

മൃഗജാലങ്ങളുണർന്നിടുന്ന
സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയാ -
യുറങ്ങാതെന്റെ മനമേ

4.

മരത്തിൻ കൊമ്പിലിരിക്കും പക്ഷി -
യുരയ്ക്കും ശബ്ദമതുകേ -
ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ
പരനെ പാടി സ്തുതിക്ക

5.

പരനേശു താനതിരാവിലെ
തനിയെയൊരു വനത്തിൽ
പരിചോടുണർന്നെഴുന്നു
പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക

6.

ഒരുവാസരമുഷസ്സായപ്പോൾ
പീലാത്തോസിന്റെ അരികേ
പരനേശുവൊരജംപോൽ നിന്ന
നില നീ ചിന്തിച്ചിടുക

7.

പരനെ തളളപ്പറഞ്ഞ പത്രോസ -
തിരാവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറ
ത്തിറങ്ങിപ്പൊട്ടിക്കരഞ്ഞു

8.

മറിയമതിരാവിലേശുവെ
കാണാഞ്ഞിട്ടുളളം തകർന്നു
കരയുന്നതെന്തതുല്യസ്നേഹം
മനമേ നിനക്കതുണ്ടോ?

1225

1.

മനമേ പക്ഷിഗണങ്ങളുണർ -
ന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു
പരനെ പാടി സ്തുതിക്ക