1.

ഇന്നുഷസ്സിൻ പ്രഭ കാണ്മതിന്നായ്
തന്ന കൃപയോർത്തിതാ - വന്ദനം

2.

പോയരാവിൽ എന്നെ കാവൽചെയ്ത
നായകനേ നന്ദിയായ്‌ - വന്ദനം

3.

ഇന്നലെക്കാൾ ഇന്നു നിന്നോടേറ്റം
ചേർന്നു ജീവിക്കേണം ഞാൻ - വന്ദനം

4.

ഇന്നു നിന്റെ ആത്മശക്തി മൂലം
എന്നെ മുറ്റും കാക്കുക - വന്ദനം

5.

നിന്മുഖത്തിലുളള ദിവ്യകാന്തി
എൻമേൽ ശോഭിക്കേണമേ - വന്ദനം

6.

അഴിയാത്ത ജീവശക്തിയെന്നിൽ
ഒഴിയാതെ പാർക്കേണം - വന്ദനം

1226

വന്ദനം പൊന്നേശുനാഥാ!
നിന്റെ കൃപയ്ക്കായ് എന്നുമേ