1.

കരുണാസാഗരമേ നിൻ കരുതൽ
ഓരോ നിമിഷവും അനുഭവിപ്പാൻ
തിരുഹിതമായ് തീർന്നതിനാൽ
തിരുമേനിയെ സ്തുതിച്ചിടുന്നേ

2.

അരുണോദയത്തിൽ അരുളിടുകനിൻ
അരുമയാം തിരുവചസ്സിൻ മൊഴികൾ
ആനന്ദമേ ആശ്വാസമേ
ആരമ്യമേ നിൻ വചനം

3.

ഇന്നെൻ ക്രിയകൾ
വാഗ്മനോഭാവങ്ങൾ
മന്നവനേ നിൻഹിതമാകണേ
ഒന്നിലും ഞാൻ തളർന്നിടാതെ
നിന്നിടുവാൻ കൃപയരുൾകേ

1231

പ്രഭാതകാലം വന്നടിയൻ നിൻ
പ്രഭാവത്തിൻ മുന്നിൽ വണങ്ങിടുന്നേ
പ്രഭോ സംപൂർണ്ണമായ്
സമർപ്പിക്കുന്നേ നിൻ
പ്രഭയാൽ എന്നെ നിറച്ചിടുകേ