2.

പറവകൾ കൂടുകൾ തന്നിലണഞ്ഞു
പകലോൻ പടിഞ്ഞാറെ
കടലിൽ മറഞ്ഞു
പകലുളെളാരു പരിപാടിക
ളെല്ലാം കഴിഞ്ഞു
പരിപാലക പാദത്തിൽ ഞാനുമണഞ്ഞു

3.

തിരുമമ്പിൽ വരുവോരെ
നിരസിക്കയില്ല
തിരുവദനം കാണുന്നോർ
ലജ്ജിക്കയില്ല
തിരുവചനം പാലിപ്പോർ
ക്കൊരു ഭീതിയില്ല
ശരണമവർക്കെന്നും നീ തന്നേ നാഥാ!

4.

പലവിധമാം പൈശാചിക
പോർ നടക്കുമ്പോൾ
പകലിൽ തവ കൈയെന്നെ
താങ്ങുന്നു നിത്യം
അകതളിരിൽ സുഖമൊടു
ഞാൻ പാടുന്നീ നേരം
പക വളരും പാരിൽ
തവ പാദം മമ ശരണം

1236

1.

ദിവസാവസാന സമയമായ് നാഥാ!
തവസന്നിധാനം ഞാൻ
തേടുന്നു മോദാൽ
ദിവസങ്ങൾക്കൊക്കെയും
പൂർവ്വനാം ദേവാ!
നവസംഗീതം പാടി
വാഴ്ത്തും നിൻനാമം