1.
അന്നവസ്ത്രാദികളും സുഖം ബല
മെന്നിവകൾ സമസ്തം
തന്നടിയാനെ നിത്യം പോറ്റിടുന്ന
ഉന്നതൻ നീ പരനേ
2.
മന്നിടം തന്നിലിന്നും പലജനം
ഖിന്നരായ് മേവിടുമ്പോൾ
നിന്നടിയാനു സുഖം തന്ന
കൃപ വന്ദനീയം പരനേ
3.
തെറ്റു കുറ്റങ്ങളെന്നിൽ വന്ന -
തളവറ്റ നിന്റെ കൃപയാൽ
മുറ്റും ക്ഷമിക്കണമേ അടിയാനെ
ഉറ്റു സ്നേഹിപ്പവനേ
4.
എൻ കരുണേശനുടെ ബലമെഴും
തങ്കനാമമെനിക്കു
സങ്കേതപട്ടണമാം അതിലഹം
ശങ്കയെന്യേ വസിക്കും -
5.
വല്ലഭൻ നീയുറങ്ങാതെ നിന്നെന്നെ
നല്ലപോൽ കാത്തിടുമ്പോൾ
ഇല്ലരിപുഗണങ്ങൾക്കധികാര -
മല്ലൽ പെടുത്തിടുവാൻ
6.
ശാന്തതയോടു ഞാനും നിൻസന്നിധൗ
ചന്തമായിന്നുറങ്ങി
സന്തോഷമോടുണരേണം ഞാൻ
തിരുകാന്തി കണ്ടുല്ലസിപ്പാൻ