2.
ശത്രുവിന്നസ്ത്രം പറക്കും പകലിലും
രാവിൻ ഭയങ്ങളിലും - ഘോര
മാരിയോ പീഡയോ ലേശമേഴാതെന്നെ
പാലിച്ചെന്തത്ഭുതമായ്!
3.
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ
ലോകർ ഞരങ്ങിടുമ്പോൾ - ദേവാ
എത്രയും മോദമായ് പാടുവാൻ നീ
തന്നു ഭാഗ്യമീ സാധുവിന്നു
4.
ഘോരമാം കൂരിരുളേറുന്നു പാരിതിൽ
നാഥനേ! നീ വെളിച്ചം - തൂകും
പൊൻപ്രഭാതം വരും വേളവരെ
നിന്നിൽ വിശ്രാമം തന്നിടേണം
1238
1.
ഇന്നു പകൽ വിനയോരോ -
ന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻ - കീഴിൽ
ഭദ്രമായ് ശരണം നൽകിയതോർത്തു
ഞാൻ വന്ദിക്കുന്നാദരവായ് -