1.

പകലിൽ തവകൃപയാലെന്നെ
പരിപാലനം ചെയ്ത പോൽ
ഇരവിൽ കൃപതരിക നാഥാ
സുഖമായുറങ്ങിടുവാൻ

2.

നിശയിൽ വരും വിനകൾ നീക്കി
നീഖിലേശാ നീ സാധുവെ
നിദ്രചെയ്തുണർന്നിടുവോളവും
ഭദ്രമായ് കാത്തു പാലിക്ക

3.

പുതിയ ബലം ധരിച്ചു തിരു -
ഹിതം പോലെ ഞാൻ നടപ്പാൻ
പുലർകാലേ നിന്മുഖകാന്തി
കണ്ടുണരാൻ കൃപയരുൾക

1239

പകലോനന്തിമയങ്ങിയിരുൾ
പരന്നു പാരിൽ പരനേ
തിരുസന്നിധിയണഞ്ഞു ഞാനും
സ്തുതിഗീതങ്ങൾ പാടുന്നു