2.
പോയപകലിലെൻ ജീവിതയാത്രയിൽ
പാലനമേകിയോനെ നാഥാ
ദിവ്യമാം പാലനം നൽകിയീ രാത്രിയിൽ
അമ്പോടു കാക്കണമേ
3.
അന്നവസ്ത്രാദിയും ദേഹസുഖങ്ങളും
തന്നെന്നെ പോറ്റിയോനെ നിന്റെ
ചാരെയണഞ്ഞു നിൻപാവനനാമത്തെ
വാഴ്ത്തി സ്തുതിച്ചിടുന്നേ
4.
ഭീതിയകന്നു നിൻസന്നിധിയിലിന്നു
അല്ലലില്ലാതുറങ്ങി കാലെ
സന്തോഷമോടുണർന്നുന്നത നാഥനെ
പാടി സ്തുതിച്ചിടുമേ
5.
അന്ധകാരം ഭൂവിലേറിടുന്നേ നാഥാ
കൈവിടാതെ നടത്തി പുത്തൻ
പൊൻ പ്രഭാതം വരും നേരമതുവരെ
അമ്പോടു കാത്തിടണേ
1240
1.
നേരമിരുളുന്നു കൂരിരുളേറുന്നു
കൂടെ നീ പാർക്കണമേ
ഇരുൾ മൂടുമീ വേളയിൽ
ജ്യോതിയായ് നിന്നെന്നെ
ഭദ്രമായ് കാക്കണമേ