2.

കണ്ടാലും ലോകത്തിന്റെ പാപത്തെ
ചുമക്കും ദൈവകുഞ്ഞാട്
കണ്ടുവോ ഒരു പാപിയെന്നപോൽ
സ്നാനമേൽക്കുവാൻ പോകുന്നു!

3.

ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാ -
നുണ്ടെനിക്കേറ്റമാവശ്യം
വല്ലഭാ! നിന്റെ ചെരിപ്പു
ചുമന്നിടുവാനില്ല യോഗ്യത

4.

ആത്മസ്നാനവും അഗ്നിസ്നാനവും
നിന്റെ കൈക്കീഴിലല്ലയോ?
എന്തിനു പിന്നെ വെളളത്തിൽ സ്നാനം
എന്റെ കൈക്കീഴിലേൽക്കുന്നു?

5.

സ്നാപകൻ ബഹുഭക്തിയോടിവ
ചൊന്നതാൽ പ്രിയരക്ഷകൻ
ഇപ്രകാരം നാം സർവ്വനീതിയും
പൂർത്തിയാക്കണമെന്നോതി -

6.

ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റു
കൊണ്ടു താൻ കയറി
പെട്ടെന്നാത്മാവു വന്നു തന്റെമേൽ
പ്രാവിനെപ്പോലങ്ങിറങ്ങി

7.

വന്നൊരു ശബ്ദം മേൽനിന്നക്ഷണം
എന്റെ പ്രിയകുമാരൻ നീ
നിന്നിലെത്രയും പ്രിയമുണ്ടെന്നും
സ്വർഗ്ഗതാതൻ താനരുളി -

8.

തുറന്നോർ സ്വർഗ്ഗമവിടുണ്ടൊരു
പ്രിയതാതനുമതുപോൽ
പരിശുദ്ധാവിയതുമെൻ പ്രിയനേശു
നാഥനും കാണുവിൻ

1242

1.

ആരിതാവരുന്നാരിതാവരു -
ന്നേശു രക്ഷകനല്ലയോ?
പരമോന്നതൻ സ്നാനമേൽക്കുവാൻ
യോർദ്ദാനാറ്റിങ്കൽ വരുന്നോ!