1.

പാപം ചെയ്തതോയീ ഞാൻ
ശാപമായതോ ഭവാൻ!
താപം നീക്കുവാൻ ദേവകോപം
തൂകി നിന്റെ മേൽ

2.

മനുജരാകവേ മൃതിവശരായ്
കോപപാത്രരായ്
മനുജനായി നീ ജീവനരുളാൻ
ദേവ സൂനുവേ -

3.

ചത്തു ക്രൂശതിൽ നിന്നോടൊത്തു
മർത്ത്യനാമിവൻ
പുത്തൻ ജീവനെ നീ താൻ
ദത്തം ചെയ്തതാൽ മമ

4.

പുത്തൻ കല്ലറയതിൽ
ഭക്തർ വച്ചു നിന്നെയും
സത്യം നിന്നുടെയട -
ക്കത്തിലെന്നെയും പരം -

5.

നീയോ ചാവിനെ ജയിച്ചാ -
രംഭമായുയിർപ്പിൻ
ജീവനിലെന്നെയുമുയർത്തി
നിന്നോടുകൂടെ -

6.

ആരോഹണമായി നീ
താതൻ വലഭാഗത്തു
മേവുന്നെന്നെയുമവിടാക്കി
ഭാഗ്യവാനഹം -

7.

കല്ലറയെനിക്കിതാ!
വെളളം തന്നെ സ്നാനത്തിൽ
നല്ല സാമ്യമുണ്ടടക്ക -
ത്തിന്നുമുയർപ്പിനും -

1243

അരുമനാഥനേ! തവ
പരമജീവനെ മമ
ദുരിതപരിഹാരമായ് കുരിശിൽ
വച്ചതോർക്കുന്നേൻ