1.

നിന്നുടെ സന്നിധിയിൽ പ്രതിജ്ഞ -
യാലിന്നു വിവാഹിതരായ്
തീർന്നവരാമിവർ മേൽ അനുഗ്രഹം
ഭംഗമെന്യേ പകർന്ന്

2.

ഇന്നു മുതൽ കുടുംബമായ് ജീവിത
മൊന്നു ചേർന്നു തുടരാൻ
നിന്നുടെ സേവനത്തിൽ തന്നെയിവർ
നന്നായ് പുലർന്നിടുവാൻ

3.

ഉം... ഉം അനുകൂല
സാഹചര്യങ്ങളിലും
പ്രാതികൂല്യങ്ങളിലും ഒരുപോലെ
യോജിച്ചുനിന്നു കാണാൻ

4.

സദ്വചനം പഠിച്ചും നിരന്തരം
പ്രാർത്ഥനയിൽ തുടർന്നും
കർത്താവിൻ ഭൃത്യരായി കുടുംബമായ്
സുസ്ഥിരരായ് വസിപ്പാൻ

5.

സത്യമണവാട്ടിയാം നിൻസഭയെ
ചേർത്തുകൊളളാൻ വരും നാൾ
കാത്തു പ്രത്യാശയോടെ
അനുദിനം പാർത്താലേ പാർത്തിടുവാൻ

1256

മംഗളമേകണമേ!
മഹേശ്വരാ മംഗളമേകണമേ!
മംഗളമേകണമേ!
നിരന്തരം ദമ്പതികളിവർക്കു