1.

പാപം പോക്കി നമുക്കു വിമുക്തി
നൽകിടാൻ ഭുവി വന്നവനാം
നൽകിടാൻ ഭുവി വന്നവനാം
പാവനനേശുമഹേശൻ തന്നുടെ
സന്നിധി തന്നിലണഞ്ഞിടാം
സന്നിധി തന്നിലണഞ്ഞിടാം

2.

ബാലകർ തന്റെയരികെ പണ്ടു
വരവത്‌ കണ്ടു ഗുരുനാഥൻ
വരവത്‌ കണ്ടു ഗുരുനാഥൻ
എന്നുടെ അരികെ വിടുവിനവരെ
തടയരുതെന്നവനരുളി മുദാ
തടയരുതെന്നവനരുളി മുദാ

3.

കൈകൾ നമ്മുടെ തലയിൽ വയ്ക്കും
മാറിലണയ്ക്കും ഗുരുനാഥൻ
മാറിലണയ്ക്കും ഗുരുനാഥൻ
തൈകൾ നമ്മൾ വളർന്നുവരേണം
തന്നോടണഞ്ഞു ദിനം തോറും
തന്നോടണഞ്ഞു ദിനം തോറും

4.

തൻതിരുവേദം ചിന്തിച്ചിടുകി -
ലെന്തൊരുമോദം ചിത്തമതിൽ
എന്തൊരുമോദം ചിത്തമതിൽ തൻതിരു -
പാദം തന്നിലണഞ്ഞു
ബന്ധുരമൊഴികൾ കേട്ടീടാം
ബന്ധുരമൊഴികൾ കേട്ടീടാം

1264

പാടാം ഗീതം മോദസമേതം
ബാലകരേ നാമെല്ലാം
ബാലകരേ! നാമെല്ലാരും