1.
വേദം പടിചിടുകില്‍ മോദം
കൈവന്നിടും
ഖേദമകന്നു പോയിടും ഹാ!
2.
അന്ധകാരം അകറ്റും ബന്ധനം
നീക്കിടും
ചിന്തകള്‍ ശ്രേഷ്ഠമാക്കിടും ഹാ!
3.
മുക്തിമാര്‍ഗം തെളിയിക്കും
ഭക്തി വളര്‍ത്തിടും
ശക്തി നല്‍കിടും മേല്‍ക്കുമേല്‍ ഹാ!
4.
പാപബോധം വരുത്തും
ക്രൂശിനെ കാണിക്കും
താപമതാലെ നീക്കിടും ഹാ!
5.
സത്യപ്രകാശം നല്‍കും
നിത്യം നമുക്കതു
കൃത്യമായഭ്യസിക്കുകില്‍ ഹാ!
6.
സത്പ്രവര്‍ത്തിക്കുവേണ്ടും
കെല്‍പ്പു നല്കിടുമീ -
യത്ഭുത ദൈവശാസനം ഹാ!