1274
(വീഥികളിലും വിശലസ്ഥലങ്ങളിലും അവൾ
തന്റെ പ്രാണപ്രിയനെ അന്വേഷിച്ചു
അവനോ പാളയത്തിനു പുറത്തായിരുന്നു
കൂട്ടുകാരിയെ കണ്ടു ചോദിക്കുന്നു.)
ചോ: എങ്ങെൻ നായകനെങ്ങന്നീശ്വര
നെങ്ങന്നാത്മ മണവാളൻ?
മംഗലാത്മനെ ലോകവീഥിയി -
ലെങ്ങും തേടിത്തളർന്നു ഞാൻ
ഉ: എന്തയേ ലോകവീഥിയിൽ നീ നിൻ
സ്വന്ത നാഥനെത്തേടുന്നോ?
പാപപങ്കിലമായ പാതയിൽ
പാവനശീലൻ പാർക്കുമോ?
ചോ: പിന്നെയെങ്ങന്റെ ജീവനായക -
നെന്നനന്തമനോഹരൻ
ആ മന്ദാരമരത്തിലെന്യേയെൻ
പ്രേമവല്ലി തളിരിടാ
ഉ: അങ്ങു ദൂരെ നഗരവാതിലി -
ന്നപ്പുറത്തങ്ങകലെയായ്
ചെന്നിണത്തിൽ മുഴുകി കാൽവറി
ക്കുന്നിൽക്കാണാം നിൻ നാഥനെ
ചോ: ഈ ത്രിലോക ജനയിതാവു നീ -
ഇത്രമാത്രമഗതിയായ്
ക്രൂശിലാണു തലചരിപ്പതെ -
ന്നീശ ഞാനെങ്ങനോർത്തിടും?
ഇരുവരും കൂടി :
ലോകത്തിൻ സുഖവീഥിയിലിനി
പോകയില്ല ഞാൻ നായകാ!
തൃപ്പദമലർച്ചെണ്ടിൽ ഞാനൊരു
ഷഡ്പദമായ് പതിക്കുന്നേൻ
1274 (വീഥികളിലും വിശലസ്ഥലങ്ങളിലും അവൾ തന്റെ പ്രാണപ്രിയനെ അന്വേഷിച്ചു അവനോ പാളയത്തിനു പുറത്തായിരുന്നു കൂട്ടുകാരിയെ കണ്ടു ചോദിക്കുന്നു.) ചോ: എങ്ങെൻ നായകനെങ്ങന്നീശ്വര നെങ്ങന്നാത്മ മണവാളൻ? മംഗലാത്മനെ ലോകവീഥിയി - ലെങ്ങും തേടിത്തളർന്നു ഞാൻ ഉ: എന്തയേ ലോകവീഥിയിൽ നീ നിൻ സ്വന്ത നാഥനെത്തേടുന്നോ? പാപപങ്കിലമായ പാതയിൽ പാവനശീലൻ പാർക്കുമോ? ചോ: പിന്നെയെങ്ങന്റെ ജീവനായക - നെന്നനന്തമനോഹരൻ ആ മന്ദാരമരത്തിലെന്യേയെൻ പ്രേമവല്ലി തളിരിടാ ഉ: അങ്ങു ദൂരെ നഗരവാതിലി - ന്നപ്പുറത്തങ്ങകലെയായ് ചെന്നിണത്തിൽ മുഴുകി കാൽവറി ക്കുന്നിൽക്കാണാം നിൻ നാഥനെ ചോ: ഈ ത്രിലോക ജനയിതാവു നീ - ഇത്രമാത്രമഗതിയായ് ക്രൂശിലാണു തലചരിപ്പതെ - ന്നീശ ഞാനെങ്ങനോർത്തിടും? ഇരുവരും കൂടി : ലോകത്തിൻ സുഖവീഥിയിലിനി പോകയില്ല ഞാൻ നായകാ! തൃപ്പദമലർച്ചെണ്ടിൽ ഞാനൊരു ഷഡ്പദമായ് പതിക്കുന്നേൻ