1.
പാപമില്ലാത്ത ദേവന്‍
പാരില്‍ മനുജനായി
യേശുരക്ഷകനെന്ന
ഇമ്പനാമമണിഞ്ഞു
2.
വമ്പു നിറഞ്ഞ പാരിലന്‍പു
കലര്‍ന്ന കര്‍ത്തന്‍
തന്‍ പാദം പണിയുവോര്‍
തുന്‍പമകറ്റിടും താന്‍
3.
പാപത്തെ ശാസിക്കും താന്‍
പാപിയെ സ്നേഹിക്കും താന്‍
വിശ്വസിച്ചിടുന്നവര്‍ -
കാശ്രയമരുളും താന്‍
4.
മനുകുല രക്ഷയ്ക്കായി
മരിച്ചുയിര്‍ത്തെഴുന്നവന്‍
ഭരണമീഭൂവില്‍ ചെയ്‌വാന്‍
പുനര്‍ഗ്ഗമിച്ചിടുന്നവന്‍
1276
ശ്രീയേശു ക്രിസ്തുനാഥന്‍
എല്ലാവര്‍ക്കും രക്ഷകന്‍