1.

ശിക്ഷകള്‍ പോയല്ലോ
നാം രക്ഷിതരായല്ലോ
വിമോചിതരായല്ലോ
ശിക്ഷായോഗ്യര്‍
ദൈവത്തിനവകാശികളായല്ലോ

2.

പാപചേറ്റില്‍ നാം ഹാ
വീണു വലഞ്ഞപ്പോള്‍
നാം താണു കരഞ്ഞപ്പോള്‍
നമ്മെത്താങ്ങിയെടുത്തല്ലോ

3.

എത്തിപ്പോകാത്ത നല്ലു -
ത്തമ സമ്പത്ത്
നാം കാണും സ്വര്‍ഗ്ഗത്തില്‍
പുത്തന്‍പാട്ടില്‍ പല്ലവി നിത്യത
മുഴുവന്‍ പാടും നാം

1278

പാടാം പാടാം പാടാം നാം
പുത്തന്‍ പാട്ടുകള്‍ പാടാം
നമ്മെപോലെ നന്മ ലഭിച്ചവര്‍
മന്നിതിലില്ലല്ലോ